InternationalLatest

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു

“Manju”

പാകിസ്താന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്തതിനാല്‍ സെനറ്റ് ചെയര്‍മാന്‍ സാദിഖ് സംജ്റാനിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ഷഹബാസ് ഷെരിഫിനെ തെരഞ്ഞെടുത്തത്. ഇമ്രാന്‍ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പില്‍ 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് അധികാരം പിടിച്ചത്.

ഇമ്രാന്റെ വിദേശ ഗൂഢാലോചന ആരോപണം നാടകമാണെന്നും, വിദേശ ഗൂഢാലോചനയ്ക്ക് തെളിവ് നല്‍കിയാല്‍ രാജി വെക്കുമെന്നും ഷെഹബസ് പറഞ്ഞു. ദൈവം പാകിസ്താനെ രക്ഷിച്ചുവെന്നും നന്മ തിന്മയ്ക്ക് മേല്‍ വിജയം നേടിയിരിക്കുകയാണെന്നും ഷഹബാസ് പ്രതികരിച്ചു.

ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷെഹബാസ് ഷെരീഫ് പറഞ്ഞു. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ കശ്മീര്‍ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് പാകിസ്താനിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.

Related Articles

Back to top button