InternationalLatest

ഹോണര്‍ മാജിക്ക് 4 ലൈറ്റ് പുറത്തിറങ്ങി

“Manju”

ഹോണര്‍ മാജിക്ക് 4 ലൈറ്റ് ഫ്രാന്‍സില്‍ പുറത്തിറങ്ങി. ഹോണര്‍ മാജിക്ക് 4 ലൈറ്റില്‍ സ്നാപ്ഡ്രാഗണ്‍ 695 എസ്‌ഒസി ചിപ്പാണ് ഉള്ളത്. ഒപ്പം 6.81 ഇഞ്ച് എല്‍സിഡി സ്ക്രീന്‍ ലഭിക്കും. ഇതിന്‍റെ റീഫ്രഷ് നിരക്ക് 120 ഹെര്‍ട്സാണ്. 48 എംപി ട്രിപ്പിള്‍ റെയര്‍ ക്യാമറ സംവിധാനം പിന്നിലുണ്ട്. 66W സ്പീഡ് ചാര്‍ജിംഗ് സംവിധാനം ഈ ഫോണിനുണ്ട്. ഹോണര്‍ മാജിക് 4 ലൈറ്റ് വില ഇപ്പോള്‍ ഹോണര്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ഹോണറിന്‍റെ ഫ്രാന്‍സിലെ കോര്‍പ്പറേറ്റ് വെബ്‌സൈറ്റുകളില്‍ ഈ ഹാന്‍ഡ്‌സെറ്റ് ലിസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം അവതരിപ്പിച്ച ഹോണര്‍ X9 5G സ്മാര്‍ട്ട്‌ഫോണിന് സമാനമാണ് ഹോണര്‍ മാജിക് 4 ലൈറ്റിന് സവിശേഷതകള്‍ എന്നാണ് വിവരം.വിവിധ രാജ്യങ്ങളിലെ വിലകളുടെ സൂചന പ്രകാരം മാജിക്ക് 4 ലൈറ്റിന് ഏകദേശം 23,400 രൂപ വില വന്നേക്കും എന്നാണ് വിവരം.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ഹോണര്‍ മാജിക്ക് 4 ലൈറ്റിന് ഹോണര്‍ എക്‌സ് 30, ഹോണര്‍ എക്‌സ് 9 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ സവിശേഷതകളുണ്ട്. 6.81 ഇഞ്ച് ഫുള്‍-എച്ച്‌ഡി+ (1,080×2,388-പിക്‌സല്‍) ഐപിഎസ് എല്‍സിഡി സ്ക്രീനാണ് ഇതിനുള്ളത്. 120 ഹെര്‍ട്‌സിന്റെ റീഫ്രഷ് നിരക്ക് ഈ ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 695 SoC ചിപ്പുള്ള ഈ ഫോണില്‍ 6GB റാം ശേഷിയുണ്ട്.

Related Articles

Back to top button