HealthLatest

തൊലി കറുത്താല്‍ വാഴപ്പഴം കഴിക്കാറുണ്ടോ?

“Manju”

വാഴപ്പഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപ്പഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം വാഴപ്പഴത്തില്‍ ധാരാളമായുണ്ട്.
തൊലിയില്‍ കറുപ്പ് പടര്‍ന്ന പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്. നെഞ്ചെരിച്ചില്‍ ഒഴിവാക്കാം. പ്രകൃതി ദത്തമായ ആന്റിആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച്‌ തികട്ടലില്‍ നിന്നും രക്ഷിക്കും. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ഇരുമ്ബ് സത്ത് ധാരാളമടങ്ങിയ പഴം വിളര്‍ച്ച രോഗംഅനീമിയ തടയാന്‍ സഹായിക്കും. അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ചൂടുള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ ഒരു പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും. പനി പിടിച്ചാലും ഇത് ഉപയോഗിക്കാം എന്ന് ചുരുക്കം. ആരോഗ്യ സംരക്ഷണത്തിന് ദിവസവും രണ്ട് പഴം കഴിക്കുന്നത് ഉത്തമമാണ്. പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും.

Related Articles

Back to top button