KeralaLatest

ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ കാര്‍ ഓടിച്ച് സഞ്ചാരികള്‍

ഇന്ത്യയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ലഡാക്.

“Manju”

 

ഇന്ത്യയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ലഡാക്.  ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണിത്. മൂന്ന് വിനോദസഞ്ചാരികള്‍ തങ്ങളുടെ എസ്.യു.വി കാര്‍ പാംഗോങ് തടാകത്തിലൂടെ ഓടിച്ചുകയറ്റുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജിഗ്മത് ലഡാക്കി എന്ന വ്യക്തിയാണ് ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ വിനോദസഞ്ചാരികള്‍ കാര്‍ ഓടിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഞാന്‍ ലജ്ജാകരമായ മറ്റൊരു വീഡിയോ പങ്കിടുന്നു. നിരുത്തരവാദപരമായ ഇത്തരം വിനോദസഞ്ചാരികള്‍ ലഡാക്കിനെ കൊല്ലുകയാണ്. നിനക്കറിയാമോ? ലഡാക്കില്‍ 350-ലധികം പക്ഷികള്‍ ഉണ്ട്, പാങ്കോങ് പോലുള്ള തടാകങ്ങള്‍ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇത്തരമൊരു പ്രവൃത്തി നിരവധി പക്ഷികളുടെ ആവാസവ്യവസ്ഥയെ അപകടത്തിലാക്കിയേക്കാം‘; എന്ന അടികുറിപ്പോടെയാണ് ആ വീഡിയോ പങ്കുവെച്ചത്. വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം പേജിന്റെ ലിങ്കും അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ ഇപ്പോള്‍ ആ പേജില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മടക്കാവുന്ന മേശയും കസേരയും തടാകത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നതും അതിന് മുകളില്‍ മദ്യക്കുപ്പികളും വെള്ളവും ചിപ്സ് പാക്കറ്റുകളുമെല്ലാം വീഡിയോയില്‍ കാണാം. ലഡാക്കില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയതെന്ന് ഉറപ്പാണെങ്കിലും ഇത് എന്ന് നടന്നതാണ് എന്ന് കണ്ടെത്താനായിട്ടില്ല.

https://twitter.com/i/status/1512861568823832576

എന്ന് നടന്നതാണെങ്കിലും അങ്ങേയറ്റം അസംബന്ധവും ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് ആ വീഡിയോ പങ്കുവെച്ചത്. ‘ബഹുമാനപ്പെട്ട മന്ത്രി, വിനോദസഞ്ചാരികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഈ നാണംകെട്ട പെരുമാറ്റം ശിക്ഷിക്കപ്പെടാതെ പോകരുത്. അല്ലെങ്കില്‍, അത് പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കുംഎന്നായിരുന്നു ഒരാള്‍ ഈ വീഡിയോ പങ്കുവെച്ച്‌ എഴുതിയത്.

പരിസ്ഥിതി ആരുടെയും സ്വത്തല്ല, അത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഏതായാലും ഇത്തരത്തിലുള്ള സഞ്ചാരികളെ ലഡാക്കിലേക്ക് കടത്തിവിടരുതെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്.

ലഡാക്കിന്റെ കിഴക്കന്‍ സെക്ടറില്‍ 14,100 അടി ഉയരത്തില്‍ ലേയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ചംഗ്ല ചുരത്തിന് കുറുകെയാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ പ്രകൃതിദത്തമായ ഉപ്പുവെള്ള തടാകങ്ങളില്‍ ഒന്ന് കൂടിയാണ് ഇത്.

Related Articles

Back to top button