IndiaLatest

അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മകന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു

“Manju”

 

പാമ്പിന്റെ പകയാണോ… സങ്കടമാണോ എന്നറിയില്ല.
അച്ഛന്‍ ഒരു പാമ്പിനെ തല്ലിക്കൊന്നപ്പോള്‍ മകന്‍ മറ്റൊരു പാമ്പിന്റെ കടിയേറ്റു മരിച്ചു.
മധ്യപ്രദേശിലെ സെഹോറിലാണ് വിചിത്രമായ സംഭവമുണ്ടായത്.
വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛന്‍ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്ബിന്റെ കടിയേറ്റ് മകന്‍ മരിച്ചു.
ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്.
കൂലിപ്പണിക്കാരനായ കിഷോറിന്റ വീടിനു സമീപം കണ്ട പാമ്പിനെ രാവിലെ തല്ലിക്കൊന്നു. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്ബ് കടിച്ചു. പാമ്പ് കടിച്ചതാണെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അവിടെ കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നഗരത്തിലേക്കുള്ള ആശുപത്രിയിലെത്തിക്കാനായി പോകവേ വഴിമധ്യേ രോഹിത് മരിച്ചു. രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ തല്ലിക്കൊന്നു.
പന്ത്രണ്ടുകാരന്റെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും.

Related Articles

Back to top button