IndiaLatest

മുന്‍ പ്രധാനമന്ത്രിമാര്‍ക്കായി മ്യൂസിയം ;മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ഡല്‍ഹി; മുന്‍ പ്രധാനമന്ത്രിമാര്‍ക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. മുന്‍ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള സമ്പന്നമായ തിരിഞ്ഞുനോട്ടമായിരിക്കും ഈ മ്യൂസിയം. ഡല്‍ഹി തീന്‍ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21 മുതല്‍ ഇവിടെ ആളുകളെ പ്രവേശിപ്പിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകള്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥ തുടങ്ങിയവയാണ് മ്യൂസിയത്തിലുള്ളത്. പ്രധാനമന്ത്രി സംഗ്രഹാലയയിലൂടെ മുന്‍പ് രാജ്യത്തെ നയിച്ചവരുടെ ഓര്‍മകളും സംഭാവനകളും അടുത്ത തലമുറകള്‍ക്കായി ഒരു കുടക്കീഴില്‍ കൊണ്ട് വരുകയാണ്. വിവിധ ബ്ലോക്കുകളിലായി പണിപൂര്‍ത്തിയാക്കുന്ന പ്രദര്‍ശനാലയം ഇന്ത്യാ ചരിത്രവും ലോകരാഷ്‌ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യയ്‌ക്കും ഭരണാധികാരികള്‍ക്കുമുണ്ടായിരുന്ന ബന്ധവും തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പ്രദര്‍ശനാലയത്തിന്റെ ആദ്യ ബ്ലോക്കിലാണ് നെഹ്റുവിന്റെ ഉപഹാരങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിക്കുക.

Related Articles

Back to top button