LatestThiruvananthapuram

പൊന്നുക്കുട്ടന്റെ കരച്ചില്‍ കേട്ടു; വേളാങ്കണ്ണി സര്‍വീസ്‌ റദ്ദാക്കില്ല

“Manju”

തിരവുനന്തപുരം ; ബസിന് മുന്നില്‍ മുഖമമര്‍ത്തി വിതുമ്പി കരയുന്ന ഡ്രൈവര്‍ പൊന്നുക്കുട്ടന്റെ കരച്ചില്‍ അധികൃതര്‍ കേട്ടു. ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് അതേ രീതിയില്‍ നിലനിര്‍ത്താന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കി.

ചങ്ങനാശ്ശേരി–വേളാങ്കണ്ണി അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്സ് ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി റൂട്ട് സ്വിഫ്റ്റിന് കൈമാറാന്‍ തീരുമാനിച്ചിരുന്നു. താന്‍ വര്‍ഷങ്ങളായി ഓടിക്കുന്ന റൂട്ടും ബസും നിന്നുപോവുന്നതില്‍ സങ്കടപ്പെട്ട ഡ്രൈവര്‍ പൊന്നുക്കുട്ടന്‍ ബസില്‍ മുഖമമര്‍ത്തി കരുയന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസിലെ ഡ്രൈവര്‍ പൊന്നുക്കുട്ടനും മറ്റ് ജീവനക്കാരും ബസ് നന്നായി പരിപാലിക്കുന്നതായും യാത്രക്കാരുമായി നല്ല ആത്മബന്ധം സുക്ഷിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി. നിരവധി സ്ഥിരം യാത്രക്കാര്‍ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിലവിലുള്ളതുപോലെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നായിരുന്നു നിയമം. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് ഏഴ് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒന്‍പത് വര്‍ഷമായി അടുത്തിടെയാണ് വര്‍ധിപ്പിച്ചത്. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപ്പഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകള്‍ക്ക് പകരം സ്വിഫ്റ്റിന്റെ പുതിയ ബസുകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ പ്രാധാന്യം നല്‍കിയാണ് അഞ്ച് വര്‍ഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പര്‍ എക്സ്പ്രസ് ബസ് ഡീലക്സ് ആയി ഉയര്‍ത്താന്‍ തീരുമാനിച്ചത്. പാലക്കാട് നെന്‍മാറ

Related Articles

Back to top button