AutoLatest

മഹീന്ദ്ര വാഹനങ്ങൾക്ക് 2.5 ശതമാനം വരെ വില ഉയരും

“Manju”

ന്യൂഡൽഹി: മഹീന്ദ്രയുടെ വാഹനങ്ങൾക്ക് വില ഉയരും. വിവിധ മോഡലുകൾക്ക് 2.5 ശതമാനം വരെ വില ഉയരുമെന്ന് കമ്പനി വ്യക്തമാക്കി. വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയിൽ 10,000 രൂപ മുതൽ 63,000 രൂപ വരെയാണ് ഉയരുക.

വാഹന നിർമാണത്തിന് വേണ്ട സ്റ്റീൽ, അലൂമിനിയം തുടങ്ങി വിവിധ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. വാഹന നിർമാണത്തിൽ 75 മുതൽ 78 ശതമാനം വരെ ചിലവ് വരുന്നത് ഇത്തരം അസംസ്‌കൃത വസ്തുക്കൾക്കാണ്.

ഥാർ, എക്‌സ് യുവി 700 തുടങ്ങിയ മഹീന്ദ്രയുടെ പ്രിയ മോഡലുകൾക്ക് ഉൾപ്പെടെ വില വർദ്ധിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്‌ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഡീലർമാരുമായി സംസാരിച്ച് വിലക്കയറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ മാരുതി ഉൾപ്പെടെയുളള പ്രമുഖ വാഹന നിർമാതാക്കളും വില വർദ്ധന പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button