LatestPalakkadSanthigiri News

ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

“Manju”

പാലക്കാട് : കൊടുമ്പ് ഓലശ്ശേരി ശാന്തിഗിരി ആശ്രമത്തിൻ്റെ 25-ാമത് വാർഷികം മേടം 1 നു സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ആശ്രമത്തിലും ആശുപത്രിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആയുർവ്വേദ ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ ചികിത്സാ ക്യാംപ് നടന്നു. ആശ്രമത്തിൽ രാവിലെ 6 മണിമുതൽ പ്രത്യേക പ്രാർത്ഥന പുഷ്പസമർപ്പണം സത്സംഗം ഉച്ചയ്ക്ക് അന്നദാനം വൈകീട്ട് ദീപപ്രദക്ഷിണം എന്നിവ നടന്നു.

വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന സത്സംഗം ആശ്രമം ഹെഡ് സർവ്വാദരണീയ ജനനി കല്പന ജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്തു. ശ്രീ.സുകേശൻ കെ., സീനിയർ അഡ്വൈസർ മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ഇൻ-ചാർജ് ആദരണീയ സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി, ആയുർവ്വേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ആദരണീയ ഡോ: ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ശ്രീ. ശശിധരൻ.ബി, സീനിയർ കൺവീനർ, ശാന്തിഗിരി ആശ്രമം സ്വാഗതവും കോഡിനേറ്റർ രവികുമാർ നന്ദിയും പറഞ്ഞു. ശ്രീ.മാധവൻ.പി.കെ, ശ്രീ.മദൻമോഹൻ, ശ്രീ.മോഹൻദാസ്, കുമാരി ആത്മജ , ശ്രീമതി.രാധാദേവി എന്നിവർ ആശംസകൾ നേർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തരും നാട്ടുകാരും ആശ്രമത്തിൽ എത്തി പരിപാടികളിൽ പങ്കെടുത്തു.

Related Articles

Back to top button