IndiaLatest

തളരാത്ത പോരാട്ടവീര്യവുമായി ഇന്‍ഡ്യന്‍ സൈനികന്‍

“Manju”

ന്യൂഡല്‍ഹി: ഏപ്രില്‍ നാലിന് വൈകുന്നേരം ശ്രീനഗറിലെ മൈസുമയുടെ ഉള്‍പ്രദേശങ്ങളില്‍ സിആര്‍പിഎഫ് പട്രോളിംഗ് നടത്തുകയായിരുന്നു. എഎസ്‌ഐ നിരഞ്ജന്‍ കുമാര്‍ സിംഗ് ആണ് നേതൃത്വം നല്‍കിയിരുന്നത്. ഒരു ഇടുങ്ങിയ തെരുവില്‍ സംഘം നില്‍ക്കുന്നതിനിടെ പെട്ടെന്ന് ഭീകരര്‍ വന്ന് പിന്നില്‍ നിന്ന് വെടിയുതിര്‍ത്തു. ഇതില്‍ നിരഞ്ജന്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു.

ഏപ്രില്‍ ആറിന് കരസേനയുടെ 15-ാം കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡിപി പാണ്ഡെ ആശുപത്രിയില്‍ നിരഞ്ജന്‍ കുമാറിനെ സന്ദര്‍ശിച്ചു. അതേ ദിവസം തന്നെ അദ്ദേഹം ബോധം വീണ്ടെടുത്തിരുന്നു. ധൈര്യവാനായിരിക്കാനും ഞങ്ങള്‍ അവരെ കൊല്ലുമെന്നും ഡിപി പാണ്ഡെ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് പരിക്കേറ്റ നിരഞ്ജന്‍ കുമാര്‍ കൈ മെല്ലെ ഉയര്‍ത്തി പതിഞ്ഞ സ്വരത്തില്‍ ‘നിങ്ങളല്ല, ഞാന്‍ തന്നെ അവരെ കൊല്ലുമെന്ന്’ പറയുകയും ചെയ്തു. ഇത് കേട്ടപ്പോള്‍, കോര്‍പ്സ് കമാന്‍ഡര്‍ പറഞ്ഞു: ‘നിങ്ങള്‍ കൊല്ലും, ശരി, നിങ്ങള്‍ മാത്രമേ കൊല്ലൂ. നിങ്ങള്‍ വളരെ ദേഷ്യത്തിലാണ്, ഈ കോപം നല്ലതാണ്. അതെ, ഒരുങ്ങിക്കഴിഞ്ഞാല്‍ അവനെ കൊല്ലണം’.. ഇത് കേട്ടപ്പോള്‍ നിരഞ്ജന് കുറച്ച്‌ ആശ്വാസം തോന്നി.

അതിനിടെ, ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ പൊലീസ് ഓപറേഷന്‍ ആരംഭിച്ചിരുന്നു. മൈസുമയില്‍ ആക്രമണം നടത്തിയ പാകിസ്താന്‍ ഭീകരര്‍ രണ്ടുപേരും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ബിഷാംബര്‍ നഗറിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നതായി ഏപ്രില്‍ 10ന് വിവരം ലഭിച്ചു. സുരക്ഷാ സേന അവരെ അവിടെ വളഞ്ഞു, തുടര്‍ന്ന് രണ്ട് പാക് ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതിനിടെ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. മുഹമ്മദ് ഭായ് എന്ന അബു ഖാസിം, അബു അര്‍സലന്‍ എന്ന ഖാലിദ് എന്ന ആദില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button