InternationalLatest

കുട്ടികള്‍ക്കിടാന്‍ പേരുകള്‍ നിര്‍ദേശിച്ച്‌ യുവതി നേടുന്നത് കോടികള്‍

“Manju”

ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ കുട്ടികള്‍ക്ക് ഒരു പേരു കണ്ടുപിടിക്കുക എന്നത് പല മാതാപിതാക്കളെ സംബന്ധിച്ചും വലിയൊരു കടമ്പയാണ്. ചിലര്‍ക്ക് പ്രത്യേക അര്‍ഥം ഉള്ള പേരുകളോടാകും ഇഷ്ടം. ചിലര്‍ക്ക് കേള്‍ക്കുമ്പോളുള്ള ഭം​ഗി ആയിരിക്കും പ്രധാനം. പേരുകള്‍ കണ്ടുപിടിക്കാന്‍ ചിലര്‍ കുടുംബാം​ഗങ്ങളോടോ സുഹൃത്തുക്കളോടോ അഭിപ്രായം തേടും. മറ്റു ചിലര്‍ ഒരു പടി കൂടി കടന്ന് അല്‍പം പ്രൊഫഷണല്‍ ആകാന്‍ തീരുമാനിക്കും. പ്രൊഫഷണല്‍ വ്യക്തികളുടെ സഹായത്തോടു കൂടെ ആയിരിക്കും ഇവര്‍ മക്കള്‍ക്ക് അനുയോജ്യമായൊരു പേര് കണ്ടുപിടിക്കുക. ഇത്തരത്തില്‍ മക്കള്‍ക്ക് പേര് കണ്ടു പിടിക്കാന്‍ ആശക്കുഴപ്പത്തിലായിരിക്കുന്ന വ്യക്തികളെ സഹായിക്കുന്ന ആളാണ് 33 കാരിയായ ടെയ്‌ലര്‍ എ. ഹംഫ്രി. അമേരിക്കന്‍ സ്വ​ദേശിയായ ടെയ്‌ലര്‍ കുട്ടികള്‍ക്കുള്ള പേരുകള്‍ നിര്‍ദേശിച്ച്‌ നേടുന്നത് കോടികളാണ്.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ടെയ്‌ലര്‍ ബേബി നെയ്‍മര്‍ എന്ന ജോലി തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇവന്റ് പ്ലാനറായും ഫണ്ട് റെയ്‍സര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകളോടും അത് കണ്ടുപിടിക്കുന്നതിനോടും പ്രത്യേക ഇഷ്ടം ഉള്ള ആളാണ് താനെന്നും ആ ഇഷ്ടം ഒരു തൊഴിലായി മാറ്റുകയായാരുന്നുവെന്നും ടെയ്‍ലര്‍ പറയുന്നു. ഫോണ്‍ കോളുകള്‍ ചെയ്തും ചോദ്യാവലികള്‍ തയ്യാറാക്കിയും കുടുംബത്തിന്റെ വംശാവലിയും പഴയ കുടുംബപ്പേരുകളുമൊക്കെ അന്വേഷിച്ചുമാണ് ടെയ്‍ലര്‍ കുട്ടികള്‍ക്കുള്ള പേരുകള്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശിക്കുന്നത്. കുട്ടികള്‍ക്ക് പേരിടുന്നതിന് മുമ്പ് ദമ്പതികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ടെയ്‍ലര്‍ അന്വേഷിക്കാറുണ്ട്.

തന്റെ പക്കല്‍ വരുന്ന മാതാപിതാക്കളില്‍ ഏറെയും മൂന്നാമത്തെയോ നാലാമത്തെയോ കുട്ടികള്‍ക്കുള്ള പേരുകള്‍ അന്വേഷിച്ചാണ് എത്താറുള്ളതെന്ന് ടെയ്‍ലര്‍ പറയുന്നു. 2020 മാത്രം 100-ലധികം ക്ലൈന്റുകളെ സഹായിച്ചതിലൂടെ 50,000 ‍ഡോളര്‍ (ഏകദേശം 1.14 കോടി രൂപ) ആണ് ടെയ്‍ലര്‍ സപാദിച്ചത്. ചില മാതാപിതാക്കള്‍ മക്കള്‍ക്ക് അനുയോജ്യമായ ഒരു പേര് ലഭിക്കുന്നതിന് 10,000 ഡോളര്‍ (7.6 ലക്ഷം രൂപ) വരെ നല്‍കാന്‍ തയ്യാറാണെന്നും ടെയ്‍ലര്‍ പറയുന്നു.

Related Articles

Back to top button