KeralaLatest

വ്യാജ ആര്‍.ടി.പി.സി.ആര്‍ :നെടുമ്പാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍

“Manju”

നെടുമ്പാശേരി: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവും സര്‍ട്ടിഫിക്കറ്റ് നല്‍കിയയാളും വിമാനത്താവളത്തില്‍ പിടിയിലായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാന താവളത്തില്‍ തടഞ്ഞുവച്ചത്.

അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കൗണ്ടറിലെത്തിയ ഇയാള്‍ മൊബൈലില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നഷ്ടമായെന്ന് ആദ്യം വെളിപ്പെടുത്തി. അങ്ങിനെയെങ്കില്‍ യാത്രാനുമതി നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ഇയാള്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിഞ്ഞത്.

തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരനായ ഭരത് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വെളിപ്പെട്ടത്. 2000 രൂപ വാങ്ങിയാണ് ഇയാള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുടര്‍ന്ന് ഭരതിനെയും പിടികൂടുകയായിരുന്നു. ഇരുവരേയും നെടുമ്പാശേരി പൊലീസിന് കൈമാറി.

Related Articles

Back to top button