LatestSports

രക്ഷകനായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മാറുമോ?

“Manju”

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഏപ്രില്‍ 16ന് നടക്കുന്ന ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലൂടെ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് അരാധകര്‍.
ഇതിഹാസത്തിന്റെ മകന്‍ നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ചാണ് ഐപിഎല്ലിലേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ അടിസ്ഥാന തുകയായ പത്ത് ലക്ഷം രൂപയ്ക്ക് അര്‍ജുനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ്, ഇത്തവണ ഓള്‍റൗണ്ടര്‍ താരത്തെ സ്വന്തമാക്കിയത് അതിന്റെ ഇരട്ടിയില്‍ അധികം തുക ചിലവാക്കിയാണ്. എന്നിരുന്നാലും താരപുത്രന് ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്നലെ ഏപ്രില്‍ 15ന് മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കവെച്ചതോടെയാണ് താരപുത്രന്റെ ഐപിഎല്‍ അരങ്ങേറ്റം ക്രിക്കറ്റ് ആരാധകരില്‍ ചര്‍ച്ചയായി തുടങ്ങിയിരിക്കുന്നത്. മനസ്സില്‍ മുംബൈ ലഖ്നൗ മത്സരമെന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് എംഐ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെക്കുന്നത്.
മുംബൈയുടെ ഈ പോസ്റ്റിന് അര്‍ജുന്റെ സഹോദരി കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തന്റെ സഹോദരന്റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ കൊതിക്കുന്ന സാറാ നീല നിറമുള്ള ഹൃദയത്തിന്റെ ഇമോജിയാണ് അര്‍ജുന്റെ ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അത് സംഭവിക്കുമോ ഇല്ലയോ കാത്തിരുന്ന് കാണേണ്ടതാണ്.

Related Articles

Back to top button