KozhikodeLatest

കോഴിക്കോട്ട് ബന്ധുക്കളായ രണ്ട് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു

“Manju”

കോഴിക്കോട് : കോഴിക്കോട് ബന്ധുക്കളായ രണ്ട് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കൂവത്തോട്ട് പാപ്പച്ചന്റെ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്.
ഈസ്റ്റര്‍ ആഘോഷിക്കാന്‍ ബന്ധുവായ സാബുവിന്‍െറ വീട്ടില്‍ എത്തിയതായിരുന്നു പാപ്പച്ചനും കുടുംബവും. ഇവിടെ നിന്ന് ഇരുവരുടെയും കുട്ടികള്‍ വിലങ്ങാട് പുഴയില്‍ തടയണ കെട്ടുന്നത് കാണാന്‍ പുറപ്പെട്ടപ്പോഴാണ് ദാരുണ അപകടമുണ്ടായത്. ഫോട്ടോ എടുക്കുന്നതനിടെ കാല്‍വഴുതി വീണ ഹൃദ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റു രണ്ട് പേര്‍ കുടി ഒഴുക്കില്‍പെട്ടത്.
കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ആഷ്മിന്‍റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഹൃദ്വിന്‍.

Related Articles

Back to top button