KeralaLatest

പാമ്പാടി ബ്രാഞ്ചില്‍ നവഒലി ജ്യോതിര്‍ദിനം സത്സംഗം ആരംഭിച്ചു

“Manju”

 

പാമ്പാടി : ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചില്‍ ഗുരുവിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായുള്ള സത്സംഗം ആരംഭിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സത്സംഗം ഉദ്ഘാടനം ചെയ്തു.ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി നവഒലി സന്ദേശം നല്‍കി. സത്സംഗത്തില്‍ ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, വിശ്വസംസ്കൃതി കലാരംഗം ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, ആശ്രമം ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, ആശ്രമം കോട്ടയം ഏരിയ ഇന്‍ചാര്‍ജ് സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി എന്നിവരും സന്യാസിനിമാരും, ബ്രഹ്മചാരികളും, ആത്മബന്ധുക്കളും സന്നിഹിതരായിരുന്നു.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.

Related Articles

Back to top button