KottayamLatest

കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തി

“Manju”

കോട്ടയം:  പന്ത്രണ്ടുകാരന്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തി.  80 ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവിന്റെ വീട്ടില്‍ പോകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നടക്കവേയാണ്  പന്ത്രണ്ടുകാരന്‍ പെട്രോളിച്ചു സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. കുന്നേല്‍പ്പാലം അറയ്ക്കപ്പറമ്പില്‍ ശരത്തിന്റെ മകന്‍ മാധവ് എസ്. നായരാണു മരിച്ചത്. ഇന്നലെ രാവിലെ 11നാണു സംഭവമുണ്ടായത്. വിഷു, ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച്‌ അമ്മ വീട്ടില്‍ പോകണമെന്ന് മാധവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്നലെ രാവിലെ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ പിതാവ് സമ്മതിച്ചില്ലത്രേ. തുടര്‍ന്ന് ഇക്കാര്യത്തെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ, മുറിയ്ക്കുള്ളില്‍ കയറി കതകടച്ച മാധവ് അവിടെയുണ്ടായിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
എണ്‍പതു ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താന്‍ സ്വയം ചെയ്തതാണെന്ന് കുട്ടി ഡോക്ടര്‍ക്ക് മൊഴി നല്‍കി. മു്റ്റത്തേക്ക് ഓടിയിറങ്ങിയ മാധവ് അവിടെയുണ്ടായിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച്‌ തീ കൊളുത്തി. നിലവിളിച്ച്‌ ഓടിയെത്തിയ അമ്മ സുനിതയും സഹോദരി മീനാക്ഷിയും നിസ്സഹായരായി അലമുറയിട്ടു കരഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി മാധവിനെ പാമ്ബാടി ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ക്കു മൊഴി നല്‍കിയ കുട്ടിക്കു ബോധം നഷ്ടമായതോടെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി.
പാമ്ബാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാധവിന്റെ അച്ഛന്‍ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. മാതാവ്: സുനിത. സഹോദരി: മീനാക്ഷി എസ്.നായര്‍ ( ശ്രീഭദ്ര പബ്ലിക് സ്‌കൂള്‍). സംസ്‌കാരം പിന്നീട്.

Related Articles

Back to top button