KeralaLatestThiruvananthapuram

നവഒലി ആറ്റിങ്ങൽ ഏരിയ സമ്മേളനം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു.

“Manju”


ആറ്റിങ്ങൽ: നവഒലി ജ്യോതിർദിനം ആറ്റിങ്ങൽ ഏരിയ സമ്മേളനം അടൂർ പ്രകാശ് എം.പി. നിർവ്വഹിച്ചു. ആലംകോട് സരളാംമ്പിക ഓഡിറ്റോറിയത്തിൽ ഞായറാഴ്ച 3.00 മണിക്ക് നടന്നു. ആശ്രമം ഹെൽത്ത്കെയർ ആൻ്റ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വിദ്യാനിധി പ്രകാരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു. ശാന്തിഗിരി ആറ്റിങ്ങൽ ഏരിയ ഇൻചാർജ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ച യോഗത്തിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഡോ.തോട്ടയ്ക്കാട് ശശി, ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ആറ്റിങ്ങൽ കാര്യവാഹി ബ്രഹ്മകുമാരി ബീന, ശാന്തിഗിരി ആശ്രമം ആർട്സ് ആൻ്റ് കൾച്ചർ പേട്രൺ ഡോ.റ്റി.എസ്. സോമനാഥൻ, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഇൻഡസ്ട്രീസ്) വി.വിജയരാജൻ, മാതൃമണ്ഡലം ഡെപ്യൂട്ടി കൺവീനർ അനിത എസ്. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ആറ്റിങ്ങൽ ഏരിയ സീനിയർ കൺവീനർ ബോബൻ എം.ആർ. സ്വാഗതവും, വി.എസ്.എൻ.കെ. ആറ്റിങ്ങൽ ഏരിയ ഡെപ്യൂട്ടി ജനറൽ കൺവീനർ (ഫിനാൻസ്) ജി.ചന്ദ്രദാസൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button