IndiaLatest

കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

കാണ്‍പൂര്‍ : കോവിഡ് പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്വഭാവം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ ഗണിത ശാസ്ത്ര മാതൃക ഫലപ്രദമായിരുന്നു.

കൊറോണ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷി 90 ശതമാനത്തിന് മുകളിലെത്തിയെന്ന് പ്രൊഫസര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകളിലെ ഇപ്പോഴത്തെ വര്‍ധനവ് അധികകാലം നിലനില്‍ക്കില്ലെന്നാണ് ഗണിതശാസ്ത്ര മാതൃക സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നിയന്ത്രണങ്ങള്‍ നീക്കിയതുകൊണ്ടാണെന്നു പ്രൊഫസര്‍ അഗര്‍വാള്‍ പറഞ്ഞു. അടുത്തിടെ സ്കൂളുകള്‍ തുറക്കുകയും ആളുകള്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇതാണ് നിലവിലെ വ്യപനത്തിന് കാരണം. എന്നാല്‍ നിലവിലെ വകഭേദത്തിനെതിരായ പ്രതിരോധശേഷി ശക്തമായതിനാല്‍ കോവിഡ് പോസിറ്റീവായവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button