IndiaLatest

ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു

“Manju”

ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇന്ത്യന്‍ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലേക്കാണ് മിസൈല്‍ അയച്ചത്. നാവിക സേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്നും വ്യോമ സേന ട്വിറ്ററിലൂടെ അറിയിച്ചു.

കിഴക്കന്‍ സീബോര്‍ഡില്‍ വെച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് നിര്‍മ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റള്‍ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകര്‍ക്കാനാകും. എന്നാല്‍ ഇത് 800 കിലോമീറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് രാജ്യം. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് അധിക വേഗതയില്‍ മിസൈലിന് സഞ്ചരിക്കാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.

Related Articles

Back to top button