InternationalLatest

യു.എ.ഇ പുതിയ ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ചു

“Manju”

യു.എ.ഇ പുതിയ ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ചു. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവര്‍ഷം വരെ ജോലി ചെയ്യാനും യു.എ.ഇയില്‍ താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍വിസകള്‍. ഗോള്‍ഡന്‍ വിസക്കാര്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിസ പരിഷ്‌ക്കരണം സെപ്തംബറില്‍ നിലവില്‍ വരും.

സ്വയം തൊഴില്‍, ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധതൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും അഞ്ച് വര്‍ഷത്തെ ഗ്രീന്‍വിസ നല്‍കുക. വിദഗ്ധ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. മാസം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളം വേണം. യു.എ.ഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി തൊഴില്‍ കരാറുണ്ടായിരിക്കണം. തൊഴില്‍മന്ത്രാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുന്‍വര്‍ഷം കുറഞ്ഞത് 3,60,000 ദിര്‍ഹം വരുമാനമുണ്ടാക്കിയിരിക്കണം.

കമ്പനികളിലെ നിക്ഷേപകര്‍ക്കും പാര്‍ടണര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ ഗ്രീന്‍വിസ ലഭിക്കും. യു.എ.ഇയില്‍ റിട്ടയര്‍മമെന്‍റ് ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ നല്‍കും.ഭര്‍ത്താവ് മരിച്ച യു.എ.ഇ റെസിഡന്‍റ് വിസക്കാരികള്‍ക്ക് മക്കള്‍ യു.എ.ഇയിലുണ്ടെങ്കില്‍ മാനുഷിക പരിഗണനയില്‍ ഗ്രീന്‍വിസ ലഭിക്കും. മറ്റ് രാജ്യങ്ങളിലെ ജോലികള്‍ യു.എ.ഇയില്‍ ഇരുന്ന് ചെയ്യുന്നതിന് ഒരുവര്‍ഷത്തെയും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് രണ്ടുവര്‍ഷത്തെയും ഗ്രീന്‍വിസക്ക് അര്‍ഹതയുണ്ടാകും.

ഗ്രീന്‍വിസക്കാര്‍ക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ് വരെ ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. പെണ്‍മക്കളെ പ്രായപരിധിയില്ലാതെ സ്‌പോണ്‍സര്‍ ചെയ്യാം. മലയാളികള്‍ അടക്കം വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് ആദരമായി യു.എ.ഇ അവതരിപ്പിച്ച ഗോള്‍ഡന്‍ വിസക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചു. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ നിശ്ചിതകാലം യു.എ.ഇയില്‍ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ആറ് മാസം കൂടുമ്പോള്‍ യു.എ.ഇയില്‍ എത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഇതോടെ ഒഴിവായി. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യാനും അവസരം നല്‍കും.

Related Articles

Back to top button