KeralaLatest

സഹകരണ ബാങ്കുകളില്‍ ഒഴിവ്; അപേക്ഷ സമര്‍പ്പിക്കാം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുന്നത്. 80 മാര്‍ക്കിനാണ് ഒ.എം.ആര്‍. പരീക്ഷ. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിന് ആയിരിക്കും. അഭിമുഖത്തിന് മിനിമം മൂന്ന് മാര്‍ക്ക് ലഭിക്കും. ബാക്കി 12 മാര്‍ക്ക് അഭിമുഖത്തിലെ പ്രകടനത്തിനാണ്.
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയായിരിക്കും. കാസര്‍കോട് ജില്ലയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌.ഡി.സി. അല്ലെങ്കില്‍ എച്ച്‌.ഡി.സി. ആന്‍ഡ് ബി.എം., അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്‌.ഡി.സി. അല്ലെങ്കില്‍ എച്ച്‌.ഡി.സി.എം.) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്സി. (സഹകരണം & ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നേടിയിരിക്കണം. കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്സ് പാസായ സര്‍ട്ടിഫിക്കറ്റും ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലിചെയ്ത ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യില്‍ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേയ് 11 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Related Articles

Back to top button