InternationalLatest

ഇന്ത്യയ്ക്ക് പാമോയില്‍ വിലക്കി ഇന്തോനേഷ്യ

“Manju”

ഇന്ത്യയിലേക്കുള്ള പാമോയില്‍ കയറ്റുമതി വിലക്കി ഇന്തോനേഷ്യ.  ഇതോടെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ കുത്തനെ വില ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അവശ്യസാധനങ്ങളുടെ വില വര്‍ധനവില്‍ കടുത്ത പ്രയാസത്തിലായ സാധാരണക്കാര്‍ക്ക് രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വിലയിലും വര്‍ധനവുണ്ടാകുന്നത് കൂനിന്‍മേല്‍കുരുവായിമാറും.
ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേസ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.ഓരോ വര്‍ഷവും 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ എട്ട് മുതല്‍ എട്ടര ദശലക്ഷം ടണ്‍ വരെ പാമോയിലാണ്. ഇതില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയില്‍ നിന്നെത്തുന്ന പാമോയിലാണ്. ബാക്കി മലേഷ്യയില്‍ നിന്നുമാണ് നാം വാങ്ങുന്നത്.

Related Articles

Back to top button