IndiaLatest

ഉപരിപഠനത്തിന് പാകിസ്ഥാനില്‍ പോയാല്‍ ഇന്ത്യയില്‍ ജോലി ലഭിക്കില്ല

“Manju”

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഉപരിപഠനം ചെയ്യുകയോ അവിടെനിന്ന് ബിരുദം സ്വന്തമാക്കുകയോ ചെയ്യരുതെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഒഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷനും.

ഉപരിപഠനത്തിനായി ആരും പാകിസ്ഥാനിലേക്ക് പോകരുത്. പാകിസ്ഥാനില്‍ നിന്നും ലഭിച്ച ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരനോ ഇന്ത്യയിലെ വിദേശ പൗരനോ ഇന്ത്യയില്‍ ഉപരിപഠനത്തിനോ തൊഴിലിനോ യോഗ്യനായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പാകിസ്ഥാനില്‍ നിന്നും ഉന്നതവിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നല്‍കിയവരുമായ കുടിയേറ്റക്കാരും അവരുടെ കുട്ടികളും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സുരക്ഷാ ക്ളിയറന്‍സ് സ്വന്തമാക്കുന്ന പക്ഷം ഇന്ത്യയില്‍ തൊഴില്‍ നേടാന്‍ അര്‍ഹരായിരിക്കുമെന്നും യുജിസിയും എഐസിടിഇയും അറിയിച്ചു.

Related Articles

Back to top button