LatestThrissur

നിത്യസഹായം ഇടവക- മതബോധന ദിനാഘോഷം ആചരിച്ചു

“Manju”

തങ്ങാലൂര്‍ (തൃശ്ശൂര്‍) : കരൂര്‍ നിത്യസഹായം ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവകദിനവും മതബോധനദിനാഘോഷവും സംഘടിപ്പിച്ചു. ഏപ്രില്‍ 25 ന് നിത്യസഹായം ചര്‍ച്ച് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം അതിരൂപത വിശ്വാസ പരീശീല ഡയറക്ടര്‍ റവ.ഡോ. ഫ്രാന്‍സിസ് ആളൂര്‍ നിര്‍വ്വഹിച്ചു. പള്ളി വികാരി റവ.ഫാ. ജോഫി ചിറ്റിലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി, വിശ്വാസ പരിശീലന പ്രിന്‍സിപ്പാള്‍ ജോസഫ് എ.റ്റി., കേന്ദ്ര സമിതി കണ്‍വീനര്‍ ജോസഫ് പി.പി., മദര്‍ സൂപ്പീരിയര്‍ പ്രസന്റേഷന്‍ കോണ്‍വെന്റ് സി. ജെയ്ന്‍ മേരി, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ എന്‍.കെ., ഇടവക കൈക്കാരായ ജോബി, ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ജിഷി വെള്ളറട സ്വാഗതം ആശംസിച്ച യോഗത്തില്‍ സെക്രട്ടറി ജിന്റോ അറങ്ങാശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സില്‍സണ്‍ നന്ദി അറിയിച്ചു.

 

Related Articles

Back to top button