IndiaLatest

ദേശീയ പാഠ്യപദ്ധതി മാര്‍ഗ്ഗരേഖ ഇന്ന് പുറത്തിറക്കും

“Manju”

ദേശീയ പാഠ്യപദ്ധതി മാര്‍ഗ്ഗരേഖ ഇന്ന് പുറത്തിറക്കും. സ്‌കൂള്‍ വിദ്യാഭ്യാസം, നഴ്സറി കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും, അദ്ധ്യാപകരുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലുമേഖലകളിലായാണ് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. സാങ്കേതിക വിദ്യയിലൂടെയും മൊബൈല്‍ ആപ്ളിക്കേഷനിലൂടെയും പാഠ്യപദ്ധതി കടലാസ് രഹിതമായി കൈകാര്യം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണന്‍, പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ഡോ. ബി.സി. നാഗേഷ്, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. കെ. കസ്‌തൂരിരംഗന്‍, കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി അനിത കര്‍വാള്‍, എന്‍.സി..ആര്‍.ടി ഡയറക്ടര്‍ പ്രൊഫ. ഡി.പി. സക്‌ലാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button