IndiaLatest

ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയില്‍

“Manju”

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോയുടെ 2021 ഒക്ടോബര്‍ഡിസംബര്‍ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം തൊഴിലാളികളില്‍ 39 ശതമാനവും നിര്‍മ്മാണ മേഖലയിലാണ്. രണ്ടാം സ്ഥാനത്തുള്ള വിദ്യാഭ്യാസ മേഖലയുടെ സംഭാവന 22 ശതമാനമാണ്.

പത്തോ കൂടുതലോ തൊഴിലാളികളുള്ള യൂണിറ്റുകളില്‍ 85ശതമാനവും ഉദ്പാദനം, നിര്‍മ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണശാലകള്‍, ഐടി / ബി.പി.ഓ കള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളിലാണ്. ഇവയില്‍ 85.3 ശതമാനം സ്ഥിരം തൊഴിലാളികളും 8.9ശതമാനം കരാര്‍ തൊഴിലാളികളുമാണ്. പത്തോ അതിലധികമോ തൊഴിലാളികളുള്ള സംഘടിത വിഭാഗത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button