IndiaLatest

വന്ദേഭാരത് മാതൃകയില്‍ ചരക്കുവണ്ടികളും

“Manju”

വന്ദേഭാരത് മാതൃകയില്‍ അതിവേഗ ചരക്കുവണ്ടികള്‍ക്ക് പദ്ധതിയിട്ട് റെയില്‍വേ. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറി ഇതിന്റെ മാതൃക നിര്‍മിക്കുകയാണ്. 16 കോച്ചുകളുള്ള 25 തീവണ്ടികളാണ് ഉദ്ദേശിക്കുന്നത്. 160 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗം. നിലവിലുള്ള ചരക്കുവണ്ടികളുടെ പരമാവധി വേഗം 75 കിലോമീറ്ററാണ്.

വന്ദേഭാരത് മാതൃകയിലുള്ള ചരക്കുവണ്ടി ഒന്നിന്റെ വില 60 കോടി രൂപയാണ്. സാധാരണ ചരക്കുവണ്ടികളെക്കാള്‍ മൂന്നിരട്ടി കൂടുതല്‍. ഡിസംബറോടെ മാതൃക തയ്യാറാക്കാനും ശേഷം എല്ലാ മാസവും ഓരോ തീവണ്ടിവീതം പുറത്തിറക്കാനുമാണ് പദ്ധതി.

Related Articles

Back to top button