LatestThiruvananthapuram

പിഎസ്‌സി ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റി

“Manju”

തിരുവനന്തപുരം; ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച്‌ മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പിഎസ്സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവച്ചു.

ചെവ്വാഴ്ച അവധി ആയതിനാല്‍ മഹരാജാസ് കോളേജിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. മൂന്നാം തിയ്യതി നടത്താനിരുന്ന ആറാം സെമസ്റ്റര്‍ യുജി മേഴ്സി ചാന്‍സ് (2015 അഡ്മിഷന്‍) പരീക്ഷ, നാലിന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ യുജി റഗുലര്‍ പരീക്ഷ (2019 അഡ്മിഷന്‍), ആറാം സെമസ്റ്റര്‍ യുജി സപ്ലിമെന്ററി പരീക്ഷ (2016, 2017, 2018 അഡ്മിഷന്‍) പരീക്ഷകള്‍ മെയ് ഒന്‍പത് തിങ്കളാഴ്ച നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമല്ല.

Related Articles

Back to top button