LatestThiruvananthapuram

കേരളം വര്‍ഗീയതയ്ക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറപ്പാണ് ഈ ” സ്നേഹസമ്മാനം “

“Manju”

 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് ഡിവൈഎഫ്‌ഐ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം മനുഷ്യത്വത്തിന്റെ ഉ​ദാത്ത മാതൃകയാണ് തീര്‍ക്കുന്നത്.

ഏതോ അപരിചിതനു വേണ്ടി…ഏതോ മതക്കാരനു വേണ്ടി…
ഏതോ മനുഷ്യന് വേണ്ടി..ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം….                                         വൈകുന്നേരം ചായ കുടിക്കാന്‍എന്ന് കവറിന് പുറത്ത് എഴുതിയിട്ടുണ്ട്. വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവും എന്ന് ആ ചിത്രം പങ്കുവച്ച്‌ എ എ റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വയറെരിയുന്നവരുടെ മിഴി നിറയരുത് എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊതിച്ചോര്‍ വിതരണം ഡിവൈഎഫ്‌ഐ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആശുപത്രിക്കുസമീപത്തെ ഹോട്ടലുകള്‍ പൂര്‍ണമായും അടച്ചിരുന്നു. തുടര്‍ന്നാണ്‌ രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും വിശപ്പകറ്റാനുള്ള പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്‌.

ഒരുദിവസംപോലും മുടക്കാതെ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ എത്തിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റികള്‍ക്കാണ് ഓരോ ദിവസത്തെയും ഭക്ഷണവിതരണത്തിന്റെ ചുമതല. നിശ്ചയിക്കപ്പെട്ട ദിവസം അതത് കമ്മിറ്റി പ്രവര്‍ത്തകള്‍ പ്രദേശത്തെ വീടുകളില്‍നിന്നാണ് പൊതിച്ചോര്‍ ശേഖരിക്കുന്നത്. രാഷ്ട്രീയ ഭേദമെന്യേ പദ്ധതിക്ക് വലിയ പിന്തുണ ലഭിച്ചു. ഇലയിലാണ് മിക്ക വീടുകളില്‍നിന്നും ചോറും കറികളും പൊതിഞ്ഞുവാങ്ങുന്നത്. വീടുകളിലുണ്ടാക്കിയ പൊതിച്ചോറിന് ആവശ്യക്കാരും ഏറെയാണ്.

വാഴയിലയില്‍ സ്നേഹവും കരുതലും ചേര്‍ത്ത് ഹൃദയപൂര്‍വം പൊതിച്ചോര്‍ വിളമ്പിത്തുടങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന പൊതിച്ചോര്‍ പദ്ധതിക്ക് നാടിന്റെയാകെ പിന്തുണയുണ്ട്. ജാതിയോ, മതമോ, രാഷ്ട്രീയമോ ചികയാതെ വിശപ്പിന്റെ വിളിക്കുള്ള മറുപടിയായി പൊതി കെട്ടി നല്‍കുന്നത് സാധാരണക്കാരാണെന്നതും ശ്രദ്ധേയമാണ്.

 

 

 

Related Articles

Back to top button