KeralaLatest

ഇന്ന് നവഒലി ‘സാംസ്കാരിക സമ്മേളനം’ വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷതവഹിക്കും

“Manju”

പോത്തന്‍കോട് : നവഒലിജ്യോതിര്‍ദിനം ആഘോഷത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ‘നവഒലി സാംസ്കാരിക സമ്മേളനം’ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ അഡ്വ.വി.ജോയി, ജോബ് മൈക്കിള്‍, നൗഷാദ്, .സി.പി.ആര്‍. ചെയര്‍മാന്‍ പ്രൊഫ. ആര്‍.സി. സിന്‍ഹ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ബര്‍ണാബസ് സഫര്‍ഗണ്‍ മെത്രാപ്പോലീത്ത ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, പ്രശസ്ത ശില്പിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചല്‍, മുന്‍ ആരോഗ്യദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സി.പി..(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജെ.ബിജു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ ഗവണ്‍മെന്റ് സ്പെഷ്യല്‍ സെക്രട്ടറി കെ.സുദര്‍ശനന്‍, വയലാര്‍ സാംസ്കാരികവേദി പ്രസിഡന്റ് ഡി.രാജ് മോഹന്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ വി.ഇടവിളാകം, എന്നിവര്‍ പ്രഭാഷണം നടത്തും.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.മുരളീധരന്‍, സി.പി..നെടുമങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, പ്രവാസി കോണ്‍ഗ്രസ് പ്രതിനിധി ഡോ.എസ്.എസ്.ലാല്‍., മഹിളാകോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അഡ്വ.വീണ എസ്. നായര്‍, മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ദീപ അനില്‍, കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പൂഴനാട് സുധീര്‍, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, വയലാര്‍ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സമരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷിബു തോമസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സഹീറത്ത് ബീവി, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറിയും ജേണലിസ്റ്റുമായ സബീര്‍ തൊളിക്കുഴി, കെ.റ്റി.സിറ്റി. ചെയര്‍മാന്‍ പി.ജെ. നഹാസ്, സി.പി..(എം.) മംഗലപുരം ഏരിയകമ്മിറ്റി അംഗം കവിരാജ് എന്‍.ജി., പോത്തന്‍കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.വി. സജിത്, കേരളകോണ്‍ഗ്രസ് (ജെ) ജില്ലാ വൈസ് പ്രസിഡന്റ് പോത്തന്‍കോട് ബാബു, കോണ്‍ഗ്രസ് പോത്തന്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ..എസ്. അനസ്, സാഹിത്യകാരി പുഷ്പ കുറുപ്പ്, കവി. വിഭു പിരപ്പന്‍കോട്, ശാന്തിഗിരി വിശ്വസാംസ്കൃതി കലാരംഗം സീനിയര്‍ കണ്‍വീനര്‍ ശ്യാംകുമാര്‍ എസ്., ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി എഡിറ്റര്‍ അനില്‍ ചേര്‍ത്തല, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ ഷാജി ബി., ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ നിഷ എം.എന്‍., ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ശാന്തിപ്രിയന്‍ പി.ആര്‍., ഗുരുമഹിമ കോര്‍ഡിനേറ്റര്‍ ശാന്തിപ്രിയ ജി. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഹെല്‍ത്ത് കെയര്‍) ഡോ.ബി.രാജ് കുമാര്‍ ക‍തജ്ഞത രേഖപ്പെടുത്തും.

Related Articles

Back to top button