HealthKeralaLatest

ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ കഴിച്ചാല്‍…

“Manju”

 

ആര്യവേപ്പിലക്ക് ആയുര്‍വേദത്തില്‍ പലതരം ആരോഗ്യഗുണങ്ങളുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെറുംവയറ്റില്‍ ആര്യവേപ്പില കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അള്‍സറിന് നല്ലൊരു പരിഹാരം കൂടിയാണിത്.

ആസ്മയെ അകറ്റി നിര്‍ത്തുന്നതിനും ആര്യവേപ്പിലക്കാകുമെന്നാണ് കണ്ടെത്തല്‍. ശ്വസനസംബന്ധിയായ മറ്റുപല പ്രശ്‌നങ്ങള്‍ക്കുo പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കുന്നുണ്ട്. പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഔഷധമാണിത്. രാവിലെ വെറുംവയറ്റില്‍ രണ്ട് ആര്യവേപ്പില കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇന്‍സുലിന്‍റെ ഫലം നല്‍കുന്ന ഇത്, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോതു കുറയ്ക്കാന്‍ സഹായിക്കും. ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആര്യവേപ്പില നല്ലതാണ്. രക്തം ശുദ്ധീകരിച്ചും ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റിയുമാണ് ആര്യവേപ്പില ചര്‍മ സംരക്ഷണം ഉറപ്പാക്കുന്നത്.

വയറിളക്കം ശമിപ്പിയ്ക്കാനും ഏറെ നല്ലതാണ് ആര്യവേപ്പില. രക്തപ്രവാഹം ശക്തിപ്പെടുത്താനും ദിവസവും ആര്യവേപ്പില കഴിയ്ക്കുന്നതിലൂടെ സാധിക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നതിന് ഇതിലൂടെ സാധിക്കും.

Related Articles

Back to top button