InternationalLatest

അടുത്തമാസം മുതല്‍ ഫേസ്ബുക്ക് ഈ സൗകര്യങ്ങള്‍ നിര്‍ത്തിയേക്കും

“Manju”

അടുത്ത മാസം മുതല്‍ നിരവധി സൗകര്യങ്ങള്‍ നിര്‍ത്താന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളായ നിയര്‍ ബൈ ഫ്രണ്ട്സ്, വെതര്‍ അലേര്‍ട്ട്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പെടെയുള്ളവയാണ് ഫേസ്ബുക്ക് നിര്‍ത്തലാക്കുന്നത്. നിലവില്‍ ഫേസ്ബുക്ക് സര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള ഈ സൗകര്യങ്ങളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു തന്നെ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, നിര്‍ത്തലാക്കാനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.

ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് 1 ഒന്നു വരെ ഫേസ്ബുക്ക് ശേഖരിച്ച ലൊക്കേഷന്‍ ഡാറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഇതിനുശേഷം മുഴുവന്‍ ഡാറ്റയും സ്ഥിരമായി നീക്കം ചെയ്യും. ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനായി അടുത്തുള്ള സുഹൃത്തുക്കളെ എളുപ്പം കണ്ടെത്തുന്നതിനു വേണ്ടിയാണ് നിയര്‍ ബൈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതുവഴി, ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലത്തിനു സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും. ഇത്തരത്തില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ജൂണ്‍ മുതല്‍ ഫെയ്സ്ബുക്ക് നിര്‍ത്തലാക്കാന്‍ പോകുന്നത്.

 

Related Articles

Back to top button