LatestThiruvananthapuram

‘പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ ഇനി ഇല്ല

“Manju”

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് സംസ്ഥാന പോലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഇറക്കി.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്എന്നതിന് പകരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലഎന്ന സര്‍ട്ടിഫിക്കറ്റാകും ഇനി മുതല്‍ നല്‍കുക. എന്നാല്‍ ഇത്, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായി മാത്രമാകും നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി, അപേക്ഷകന്‍ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കണം.

തക്കതായ കാരണങ്ങളുണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാള്‍ വഴിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ, ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കും.

Related Articles

Back to top button