KeralaLatest

പല്ലുവേദന മാറിയിട്ട് മൂന്നുവര്‍ഷം, ചികിത്സയ്ക്കെത്താന്‍ വിളിച്ചത് തിങ്കളാഴ്ച

“Manju”

അട്ടപ്പാടി : പല്ലുവേദന മാറിയിട്ട് വര്‍ഷം 3 വര്‍ഷം കഴിഞ്ഞു; ചികിത്സയ്‌ക്കെത്താന്‍ മെഡിക്കല്‍ കോളേജിന്റെ കത്തുവന്നത് തിങ്കളാഴ്ച
മൂന്ന് വര്‍ഷം മുന്‍പ് പല്ല് വേദനയ്ക്ക് ചികിത്സ തേടി തൃശൂര്‍ ഗവ: ഡന്‍റല്‍ കോളേജില്‍ ചികിത്സക്കെത്തിയെ രോഗിക്ക് ചികിത്സയ്ക്ക് വരാനുള്ള അറിയിപ്പ് കിട്ടിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ച.

അട്ടപ്പാടിയിലെ കൂലിപ്പണിക്കാരിയായ റോസമ്മ എന്ന അമ്ബത്തെട്ടുകാരി 3 വര്‍ഷം മുന്‍പാണ് അസഹ്യമായ പല്ലുവേദനയ്ക്ക് ചികിത്സ തേടിയത്. ആദ്യമെത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി 2019 ജനുവരി 14ന് തൃശൂര്‍ ഗവ.ഡന്‍റല്‍ കോളേജില്‍ എത്തി. പല്ലിന് പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ റൂട്ട് കനാല്‍ നടത്തണമെന്ന് റോസമ്മയ്ക്ക് നിര്‍ദേശം നല്‍കി.
വൈകാതെ തന്നെ ചികിത്സ നടത്താമെന്നും ചികിത്സയ്ക്കുള്ള ദിവസം നിശ്ചയിച്ച ശേഷം ആ വിവരം അറിയിക്കാമെന്നും ഡന്‍റല്‍ കോളേജ് അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് മേല്‍വിലാസം എഴുതിയ തപാല്‍ കാര്‍ഡ് ഏല്‍പ്പിച്ച്‌ റോസമ്മ അട്ടപ്പാടിയിലേക്ക് മടങ്ങി. ആറ് മാസം കഴിഞ്ഞിട്ടും അറിയിപ്പ് വന്നില്ല. ദിവസം കഴിയുംതോറും പല്ലിന്‍റെ പ്രശ്നം കലശലായി.

പലരില്‍നിന്നും വായ്പ വാങ്ങി റോസമ്മ സ്വകാര്യ ഡെന്റല്‍ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തി. 10,000 രൂപയോളം ഇതിനായി ചെലവാക്കേണ്ടി വന്നു. തൃശ്ശൂര്‍ ഡെന്റല്‍ കോളേജിന്റെ കാര്യം അവര്‍ മറന്നു. പക്ഷേ, ഡെന്റല്‍ കോളേജ് റോസമ്മയെ മറന്നില്ല. ഓര്‍ത്തെടുക്കാന്‍ അല്പം കൂടുതല്‍ കാലമെടുത്തു എന്നുമാത്രം.

ഡെന്റല്‍ കോളേജിന്റെ കത്ത് കിട്ടിയപ്പോഴാണ് റോസമ്മ തന്‍റെ പല്ലിന്റെ പ്രശ്‌നമുണ്ടായിരുന്ന കാര്യം വീണ്ടുമോര്‍ത്തതും ഒരു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിന്റെ ‘കരുതലിന്റെ വില’യറിഞ്ഞതും. കോവിഡ് കാരണം രണ്ടുകൊല്ലം പല്ലുചികിത്സ നിര്‍ത്തിവെച്ചിരുന്നതും ജീവനക്കാരില്ലാത്തതുമാണ് അറിയിപ്പ് നല്‍കാന്‍ വൈകിയതിന് കാരണമായി ആശുപത്രിയധികൃതര്‍ നല്‍കുന്ന വിശദീകരണം.

Related Articles

Back to top button