LatestThiruvananthapuram

എല്ലാ നഴ്സുമാര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ ;മുഖ്യമന്ത്രി

“Manju”

ലോക നഴ്സസ് ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി വിതച്ച നാശങ്ങളില്‍ നിന്നും ലോകം കരകയറുകയാണെന്നും ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാരെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ദിനത്തില്‍ സിസ്റ്റര്‍ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നഴ്സുമാര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ലോക നഴ്സസ് ദിനത്തിന്റെ സന്ദേശം ഏറ്റെടുത്തു നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്                                                                                                     ഇന്ന് ലോക നഴ്സസ് ദിനം. കോവിഡ് മഹാമാരി വിതച്ച നാശങ്ങളില്‍ നിന്നും ലോകം കരകയറുകയാണ്. ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാര്‍. അവരുടെ ത്യാഗപൂര്‍ണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ കടപ്പെട്ടിരിക്കുന്നു.

ഇത്തവണത്തെ നഴ്സസ് ദിനം നഴ്സുമാര്‍ക്കായി പ്രവര്‍ത്തിക്കാനും അവരുടെ അവകാശങ്ങളെ മാനിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ നമ്മളോരോരുത്തരും തയ്യാറാകണം. നഴ്സുമാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അത് ഏറ്റവും ഭംഗിയായി നിര്‍വഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും നമുക്ക് സാധിക്കണം.

അതിനാവശ്യമായ പിന്തുണ അവര്‍ക്ക് നല്‍കാന്‍ നമ്മള്‍ സന്നദ്ധരാകണം. കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡിന് എതിരെയുള്ള പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്‌സുമാര്‍ ഉണ്ടായിരുന്നു എന്നത് നമ്മുടെ അഭിമാനമാണ്.

ഈ ദിനത്തില്‍ സിസ്റ്റര്‍ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴിലിടങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാകും.

കേരള സമൂഹം ഒന്നാകെ നഴ്സുമാരുടെ ക്ഷേമത്തിനായി ഒരുമിച്ച്‌ നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ നഴ്സുമാര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ലോക നഴ്സസ് ദിനത്തിന്റെ സന്ദേശം ഏറ്റെടുത്തു നമുക്ക് മുന്നോട്ടു പോകാം.

Related Articles

Back to top button