LatestThiruvananthapuram

പി.എസ്.സി പരീക്ഷയ്ക്ക് കെഎസ്‌ആര്‍ടിസി അധിക സര്‍വ്വീസ്

“Manju”

തിരുവനന്തപുരം; പത്താം ക്ലാസ് യോ​ഗ്യതയുള്ളവര്‍ക്കായി പി.എസ്.സി ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് കെഎസ്‌ആര്‍ടിസി അധിക സര്‍വ്വീസ് നടത്തും.

ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുന്‍പായി എത്തിച്ചേരുന്നതിന് വേണ്ടി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവടങ്ങളില്‍ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സര്‍വ്വീസുകള്‍ നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബോണ്ട് സര്‍വ്വീസുകള്‍ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിന് മുന്‍കൂട്ടി യൂണിറ്റുകളില്‍ റിസര്‍വേഷന്‍ നടത്താവുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)                                                                                            മൊബൈല്‍ – 9447071021,                                                                                                                                ലാന്‍ലൈന്‍ – 0471-2463799                                                                                                                  18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button