IndiaLatest

ഡല്‍ഹിയില്‍ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

“Manju”

ഡല്‍ഹി ; രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ധനസാഹയം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പൊള്ളലേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കാ മെട്രൊ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 26 പേരാണ് മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Related Articles

Back to top button