InternationalLatest

ഫിന്‍ലാന്‍ഡിലെ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കം; റഷ്യ

“Manju”

മോസ്കോ: ഫിന്‍ലാന്‍ഡിലെ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ റഷ്യ. ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരുന്നമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് റഷ്യ ഈ തീരുമാനമെടുത്തിരിക്കുന്നത്.

നോര്‍ഡിക് രാഷ്ട്രമായ ഫിന്‍ലാന്‍ഡിനുള്ള വൈദ്യുതി വിതരണം നടത്തുന്നത് റഷ്യന്‍ ഭരണകൂടത്തിന്റെ അനുബന്ധ സ്ഥാപനമായ ആര്‍..ഒ നോര്‍ഡിക് ആണ്. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

മെയ് മാസത്തില്‍ വിതരണം ചെയ്ത വൈദ്യുതിയുടെ പണം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആര്‍..ഒ നോര്‍ഡിക് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേരുന്നത് തടയാന്‍ സൈനികസാങ്കേതികമറ്റ് സര്‍വ്വവിധ മാര്‍ഗവും പ്രയോഗിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ, ഇത് ഭരണകൂടമെടുത്ത ഒരു തീരുമാനമാണെന്ന് വ്യക്തമാണ്.

ഫിന്‍ലാന്‍ഡിന്റെ നാറ്റോ പ്രവേശനം അപകടമായാണ് കാണുന്നതെന്ന് റഷ്യ തുറന്നു പ്രഖ്യാപിച്ചിരുന്നു. ഫിന്‍ലാന്‍ഡുമായി റഷ്യ ഏതാണ്ട് 1,300 കിലോമീറ്റര്‍ നീളമുള്ള കര അതിര്‍ത്തി പങ്കിടുന്നുവെന്നത് ഇതിന് പ്രധാന കാരണമാണ്. അതിനാല്‍ തന്നെ, പ്രശ്നങ്ങള്‍ ഗുരുതരമാവാനാണ് സാധ്യത.

Related Articles

Back to top button