IndiaLatest

ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

“Manju”

പെരളശേരി : കണ്ണൂര്‍ – കൂത്തുപറമ്ബ് റോഡിലെ പെരളശേരി കോട്ടത്ത് പെട്രോള്‍ പമ്ബിന് മുന്‍വശമുള്ള റോഡില്‍ സ്വകാര്യ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊട്ടിയൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന പാലക്കാടന്‍ സ്വകാര്യ ബസും കൂത്തുപറമ്ബില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസിനും കേടുപാടുകള്‍ പറ്റി. അപകടത്തില്‍ പരുക്കേറ്റ നിരവധി ബസ് യാത്രക്കാരെ ആശുപത്രികളില്‍ പ്രവേശിപിച്ചു.
അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ – കൂത്തുപറമ്ബ് റൂട്ടില്‍ ഗതാഗത മുടങ്ങി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പെരളശേരി പള്ളിയത്ത് ഇറക്കം കഴിഞ്ഞു വാഹനങ്ങള്‍ കൊടുംവളവിലെത്തുമ്ബോള്‍ ഈ സ്ഥലത്ത് അപകടമുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെയും ബസിന്റെയും മുന്‍ഭാഗം തകര്‍ന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കും പരുക്കേറ്റിട്ടുണ്ട്

Related Articles

Back to top button