IndiaLatest

സ്വര്‍ണ പണിയും ഹൈടെക് ആയി

“Manju”

ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ ഇനി സ്വര്‍ണ പണികള്‍ ഹൈടെക് ആകും. ജ്വല്ലറികള്‍ക്ക് വേണ്ട ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ പൊതു ഫെസിലിറ്റേഷന്‍ കേന്ദ്രമാണ് ഇവര്‍ക്കായി ഒരുങ്ങുന്നത്. ജെംസ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലാണ് ഫെസിലിറ്റേഷന്‍ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് ലക്ഷത്തിലധികം സ്വര്‍ണപ്പണിക്കാരാണ് രാജ്കോട്ട് നഗരത്തില്‍ ഉള്ളത്.

സ്വര്‍ണ പരിശുദ്ധി വിശകലനം ചെയ്യാനുള്ള ഉപകരണങ്ങള്‍, കംമ്പ്യൂട്ടര്‍ അധിഷ്ഠിത രൂപകല്പന, ലേസര്‍ സി എന്‍ സി മെഷീനുകള്‍, ലേസര്‍ മാര്‍ക്കിങ്, സോള്‍ഡറിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഉള്ളത്. ഈ സൗകര്യങ്ങള്‍ വഴി ചെറുകിട ആഭരണ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ സ്വര്‍ണാഭരണ രൂപകല്പനയും നിര്‍മ്മാണവും സാധ്യമാകും.

രാജ്കോട്ടിലെ പതിനഞ്ചായിരം സ്വര്‍ണാഭരണ ഉല്‍പാദന യൂണിറ്റുകള്‍ ഒരു വര്‍ഷം 150 ടണ്‍ കൈകൊണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ഉല്‍പാദനത്തിന്റെ 30% കയറ്റുമതിയാണ് ഇവിടെ നടക്കുന്നത്.

Related Articles

Back to top button