IndiaLatest

വിമാനത്തില്‍ മദ്യപിച്ച്‌ ബഹളം വെച്ച്‌ മലയാളി

“Manju”

ദോഹയില്‍ നിന്നു ബെംഗളൂരുവിലേക്കുളള ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ മുഹമ്മദ് സര്‍ഫുദീന്‍ എന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്തില്‍‌ മദ്യപിക്കുന്നതു തടയാന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെയും, ശാന്തനാക്കാന്‍ ശ്രമിച്ച സഹയാത്രികരെയും സര്‍ഫുദീന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

സീറ്റില്‍ നിന്ന് എണീറ്റ് ബഹളം വച്ചതിനു പിന്നാലെ ശാന്തനായിരിക്കാന്‍ പലവട്ടം പൈലറ്റ് മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കേണ്ടി വന്നത്. വിമാനത്താവളത്തില്‍ വച്ച്‌ സിഐഎസ്‌എഫ് കസ്റ്റഡിയിലെടുത്ത ശേഷം മുംബൈ പൊലീസിനു കൈമാറി.

Related Articles

Back to top button