KeralaLatestThiruvananthapuram

കാര്‍ഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്ട്രോള്‍ രോഗബാധയെക്കുറിച്ചുള്ള പഠനത്തിനാണു നേട്ടം.മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ. സുനിത വിശ്വനാഥന്‍, പ്രൊഫ. ശിവപ്രസാദ്, പ്രൊഫ. ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

50 വയസിനു താഴെയുള്ള പുരുഷന്മാരിലും 60 വയസിനു താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണു പാരമ്പര്യ കൊളസ്ട്രോള്‍ രോഗം. ഇതുമായി ബന്ധപ്പെട്ടു 54 മലയാളി ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 19-ഓളം പുതിയ ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒമ്പതു ജനിതക വ്യതിയാനങ്ങള്‍ ഇന്ത്യയില്‍നിന്ന് ആദ്യമായാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒരെണ്ണം ലോകത്തുതന്നെ ആദ്യമായി കണ്ടുപിടിക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ 30 വയസുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്.

Related Articles

Back to top button