Uncategorized

കൊല്ലത്തിന് ഇനി അന്താരാഷ്ട്ര നിലവാരം

“Manju”

കൊല്ലം: വാണീജ്യ സമുച്ചയവും റെയില്‍വേ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്നു. പദ്ധതി നടപ്പാക്കാന്‍ കരാര്‍ ക്ഷണിച്ചു. എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ഇറങ്ങാന്‍ ലിഫ്ട്, എസ്‌കലേറ്റര്‍, പ്ലാറ്റ് ഫോമിന് മുകളില്‍ വിശാലമായ ഹാള്‍, അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേക വഴികള്‍ തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കുക.

പുതിയ കെട്ടിടം ഉയരുന്നതോടെ റെയില്‍വേ ഓഫീസുകള്‍ ഒരു കെട്ടിടത്തിലേക്ക് മാറും. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി തിരഞ്ഞെടുത്ത 21 സ്റ്റേഷനുകളിലൊന്നാണ് കൊല്ലം.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ നിര്‍മ്മാണ വിഭാഗം നേരിട്ടാണ് നടത്തുന്നത്. റെയില്‍വേ ലാന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടിയില്‍ നിന്ന് പ്രവൃത്തികള്‍ നിര്‍മ്മാണ വിഭാഗം തിരികെ ഏറ്റെടുത്താണ് കരാര്‍ ക്ഷണിച്ചത്.

വികസന പദ്ധതികള്‍
വിപുലമായ ഓഫീസ് സംവിധാനം
ആധുനിക ബുക്കിംഗ്, റിസര്‍വേഷന്‍, ഇന്‍ഫര്‍മേഷന്‍, എന്‍ക്വയറി സെന്ററുകള്‍
യാത്രക്കാര്‍ക്ക് വിശ്രമിക്കാനും വാഹന പാര്‍ക്കിംഗിനും കൂടുതല്‍ സൗകര്യം
പാഴ്സല്‍ ഓഫീസ് കോംപ്ലക്സ്
പ്രധാന കവാടത്തില്‍ ആര്‍ച്ച്‌, ചുറ്റുമതില്‍ നിര്‍മ്മാണം
അപ്രോച്ച്‌ റോഡുകളുടെ നവീകരണം
എല്‍.ഇ.ഡി ബോര്‍ഡുകള്‍
എല്ലാ പ്ലാറ്റ് ഫോമിലും കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍
കൂടുതല്‍ റസ്റ്റോറന്റുകള്‍
ടോയ്‌ലെറ്റ് കോംപ്ലക്സ്
എ.ടി.എം സെന്ററുകള്‍
ടിക്കറ്റ് പരിശോധകര്‍ക്കായി വിശ്രമമുറികള്‍

പദ്ധതി ചെലവ് 290 കോടി
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്തണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. 25ന് ചെന്നൈയില്‍ ചേരുന്ന ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുടെ ഉന്നതതല യോഗത്തില്‍ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യപ്പെടും.എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ജോലികള്‍ കരാര്‍ നല്‍കുന്നതിന്റ ഭാഗമായി റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ കൊമേഴ്ഷ്യല്‍ വിഭാഗം നവീകരണ രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചു.

Related Articles

Check Also
Close
Back to top button