KeralaLatest

സംസ്ഥാനത്ത് ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

“Manju”

 

തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായതോടെ എല്ലാ ജില്ലകളിലും ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറ‍ഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെയും ഒരു ജില്ലയിലും ഓറഞ്ച് ജാഗത പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം,സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയകെടുതിയുടെ മുന്‍ കാല അനുഭവപശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പാലിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ സഹായം തേടാം.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് തുറന്നു. ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു. മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, മലയോര മേഖല എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button