InternationalLatest

നാറ്റോ സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പോളണ്ട്

“Manju”

വാഴ്സോ: നാറ്റോ സഖ്യകക്ഷികളുടെ സ്ഥിരം സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രമായ പോളണ്ട്. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ റഷ്യന്‍ ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
പോളണ്ട് പ്രധാനമന്ത്രിയെ ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. പ്രധാനമന്ത്രിയായ മത്തേയൂസ് മോറാവിക്കി ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. റഷ്യ ഉക്രൈന്‍ ആക്രമിച്ച സാഹചര്യത്തില്‍, കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാഴ്സോയില്‍ നടക്കുന്ന സ്ട്രാറ്റജിക് ആര്‍ക്ക് ഫോറത്തില്‍ വച്ചാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

പ്രാഥമിക ഘട്ടത്തില്‍, ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റുകളെയായിരിക്കും സൈനിക താവളങ്ങളില്‍ വിന്യസിക്കുക. റഷ്യക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് പോളണ്ട് തീരുമാനമെടുക്കുന്നത്. പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിലൂടെയോ ചര്‍ച്ചയിലൂടെയോ അല്ല, മറിച്ച്‌ സ്വന്തം സൈനിക ബലം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്നും മത്തേയൂസ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button