KeralaLatest

ആരാധകനായി ഇഷ്ടതാരത്തെ പേര് വിളിച്ച്‌ മന്ത്രി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം : പതിവ് പോലെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. മുംബയിലാണ് ഇക്കുറി മോഹന്‍ലാല്‍ ജന്മദിനം ആഘോഷിക്കുന്നത്. പ്രിയ നടന്റെ ജന്മനാളില്‍ മന്ത്രി വി ശിവന്‍കുട്ടി ആശംസ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ ശിവന്‍കുട്ടി മന്ത്രികുപ്പായത്തില്‍ നിന്നും ഒരു ആരാധകനായി മാറിയാണ് കുറിപ്പ് എഴുതിയത്. വയസിന് ഇളയതാണ് മോഹന്‍ലാല്‍, എങ്കിലും മലയാളികള്‍ വിളിക്കുന്നത് വിളിക്കട്ടെ, ലാലേട്ടാ.. സന്തോഷ ജന്മദിനം എന്നാണ് അദ്ദേഹം ആശംസ കുറിപ്പില്‍ എഴുതിയത്.

ആഘോഷമാക്കി ആരാധകര്‍ : സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയുമായി സഹകരിച്ച്‌ സംസ്ഥാനത്തൊട്ടാകെ മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്ന് അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കും. തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.

Related Articles

Back to top button