LatestThiruvananthapuram

കൂടുതല്‍ സ്‌കൂളുകളില്‍ ഹോക്കി യൂണിറ്റുകള്‍ ആരംഭിക്കും

“Manju”

തിരുവനന്തപുരം : കേരള ഹോക്കിയുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിരുവനന്തപുരം ഹോട്ടല്‍ വൈറ്റ് ഡാമറില്‍ നടന്നു. കൊവിഡ് പ്രതിസന്ധിഘട്ടത്തിലും സംസ്ഥാനത്ത് 150 വിദ്യാലയങ്ങളില്‍ ഹോക്കി യൂണിറ്റുകള്‍ ആരംഭിക്കുകയും സൗജന്യമായി ഹോക്കി സ്റ്റിക്കുകളും ബോളുകളും വിതരണം ചെയ്യുകയും ആവശ്യമായ പരിശീലകരെയും ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനു പുറമേ സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട 250ഓളം വിദ്യാലയങ്ങളില്‍ ഹോക്കി യൂണിറ്റുകള്‍ ആരംഭിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും പ്രസിഡന്റ് വി. സുനില്‍കുമാര്‍ പ്രസ്താവിച്ചു. സംസ്ഥാനത്ത് ഹോക്കിയുടെ വളര്‍ച്ചക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുവാനും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

2022-26 കാലയളവിലേക്കുള്ള കേരള ഹോക്കിയുടെ ഭാരവാഹികളായി വി സുനില്‍കുമാര്‍ പ്രസിഡന്റ് (തിരുവന്തപുരം) , സി.റ്റി സോജി ജനറല്‍ സെക്രട്ടറി (ആലപ്പുഴ), ആര്‍ അയ്യപ്പന്‍ ട്രഷറര്‍ (തിരുവനന്തപുരം) , അരുണ്‍ എ സീനിയര്‍ വൈസ് പ്രസിഡന്റ് (തിരുവന്തപുരം) , വൈസ് പ്രസിഡണ്ട്മാരായി അനില്‍കുമാര്‍ കെ (പത്തനംതിട്ട), മിനി അഗസ്റ്റിന്‍ (ഇടുക്കി),ഡോ. രമണി കെ (കൊല്ലം),ഹാഷിര്‍ ആര്‍ (കണ്ണൂര്‍) ജോയിന്‍ സെക്രട്ടറിമാരായി പ്രശാന്ത് ഡി (എറണാകുളം), ഷീന എസ് (പത്തനംതിട്ട),ഡോ. മനോജ് എം ജെ (കൊല്ലം), സന്ധ്യ പി ഡി (ആലപ്പുഴ), എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ജൂബി ജോര്‍ജ് (എറണാകുളം) , എബനേസര്‍ ജോസ് (തൃശ്ശൂര്‍ ),കമലം (പാലക്കാട് ) ദില്‍ന എം എം (കോഴിക്കോട് ), സലിം കെ എം (വയനാട്) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സില്‍ ഒബ്‌സെര്‍വറായി കരമന ഹരിയും ഒളിംപിക് ഒബ്സര്‍വര്‍ ആയി വൈസ് പ്രസിഡന്റ് എസ്. എന്‍ രഘുചന്ദ്രന്‍ നായരും പങ്കെടുത്തു.

Related Articles

Back to top button