IndiaLatest

പഞ്ചസാര കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

“Manju”

രാജ്യത്ത് പഞ്ചസാര കയറ്റുമതി രംഗത്ത് വര്‍ദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017-18 കാലയളവില്‍ രാജ്യത്ത് നിന്ന് കയറ്റി അയച്ച പഞ്ചസാരയുടെ അളവിനെക്കാള്‍ പതിനഞ്ച് മടങ്ങ് കൂടുതലാണ് 2021-22 കാലയളവില്‍ ഉണ്ടായ പഞ്ചസാര കയറ്റുമതി.

പഞ്ചസാര കയറ്റുമതിയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.

2021-22ല്‍ കയറ്റുമതി ചെയ്തത് 90 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ്. 2017-18ല്‍ ഇത് 6.2 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. അതേസമയം, രാജ്യത്ത് നിന്നും 75 ലക്ഷം മെട്രിക് ടണ്‍ മധുരപലഹാരങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.

Related Articles

Back to top button