KozhikodeLatest

ഗുരുമഹിമയുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വെച്ച് ഗുരുമഹിമയുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട്, കൊയിലാണ്ടി ഏരിയകൾ സംയുക്തമായി  നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം സ്വാമി ഭക്ത ദത്തൻ ജ്ഞാനതപസ്വി നിർവഹിച്ചു . ഗുരുവിന്റെ ജീവിതത്തെയും മഹിമയെയും വളർന്നുവരുന്ന ഓരോ പെൺകുട്ടികളിലൂടെയും ലോകത്തിനു കാണിച്ചു കൊടുത്തു കൊണ്ട് ജീവിക്കുകയും ഗുരുവിന്റെ സങ്കല്പത്തെ മനസ്സിൽ സൂക്ഷിക്കുകയും പരസ്പരമുള്ള സ്നേഹബന്ധം നിലനിർത്തിക്കൊണ്ട് സ്വഭാവ ശുദ്ധിയും, മനശുദ്ധിയും സൂക്ഷിച്ചു ജീവിക്കണമെന്നു  സ്വാമി പറഞ്ഞു.  ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി മെമ്പർമാരായ ഷീബ, സംഗീത തുടങ്ങിയർ ഗുരുവോടൊപ്പമുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ട് ചടങ്ങിൽ സംസാരിച്ചു.
ക്യാമ്പിന്റെ സമാപന വേളയിൽ എല്ലാ ഗുരുമഹിമ അംഗങ്ങളും ക്യാമ്പിൽ നിന്നുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിക്കുകയുമുണ്ടായി

Related Articles

Back to top button