KozhikodeLatest

കോഴിക്കോട്ട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച്‌ നാല്‍പതോളം പേര്‍ക്ക് പരിക്ക്

“Manju”

 

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 40 ഓളം പേര്‍ക്ക് പരിക്ക്.
കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന ബസും തിരുനെല്ലിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരുടെ ബസുമാണ് കുട്ടിയിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 നാണ് അപകടം.
തീര്‍ത്ഥാടക സംഘം പെരുമ്പാവൂരില്‍ നിന്ന് വയനാട്ടിലെ തിരുനെല്ലിയിലേക്കും സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ കൊച്ചില്‍ നിന്ന് കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലേക്കും വരികയായിരുന്നു. തീര്‍ത്ഥാടകരുമായി തൊണ്ടയാട് ഭാഗത്ത് നിന്നും വന്ന ബസിലേക്ക് മലാപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ട്രാഫിക് സിഗ്നല്‍ ഓഫ് ആയിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. പരിക്കേറ്റവരെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലും ഇക്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button